മുംബൈ-ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്ന 230 സ്‌പെഷ്യല്‍ ട്രെയിനുകളിലേയ്ക്കുള്ള തല്‍ക്കാല്‍ റിസര്‍വേഷന്‍ ആരംഭിച്ച് റെയില്‍വേ.ജൂണ്‍ 30മുതലുള്ള യാത്രകള്‍ക്കാണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുക. തല്‍ക്കാല്‍ ബുക്കിങിന് നേരത്തെയുണ്ടായിരുന്ന രീതി തന്നെയാകും തുടരുക.യാത്രയ്ക്ക് ഒരു ദിവസം മുമ്പാണ് ടിക്കറ്റ്ബുക്ക് ചെയ്യാനാകുക. എസി കോച്ചിലേയ്ക്ക് രാവിലെ 10നും സ്ലീപ്പര്‍ ക്ലാസിലേയ്ക്ക് 11മണിക്കുമാണ് ബുക്കിങ് ആരംഭിക്കുക. ഐആര്‍സിടിസി വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവവഴിയും ബുക്ക് ചെയ്യാം.അതേസമയം, സാധാരണ റിസര്‍വേഷന്‍ ടിക്കറ്റുകള്‍ 120 ദിവസം മുമ്പുവരെ ബുക്ക്‌ചെയ്യാമെന്നും റെയില്‍വേ വ്യക്തമാക്കി. 30 പ്രത്യേക രാജധാനി ട്രെയിനുകള്‍ക്കും 200 പ്രത്യേക മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ക്കും ഇത് ബാധകമാണ്.