ശ്രീനഗര്‍- ജമ്മുകശ്മീരില്‍ അനന്ത്‌നഗര്‍ ജില്ലയില്‍ ഇന്ന് രാവിലെ നടന്ന ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദ്ധീന്‍ കമാന്റര്‍ അടക്കം മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. മസൂദ് അഹമ്മദ് ഭട്ടാണ് കൊല്ലപ്പെട്ട ഹിസ്ബുള്‍ നേതാവ്. മസൂദിന്റെ കൊലപാതകത്തോടെ ദോഡ ജില്ല പരിപൂര്‍ണമായും തീവ്രവാദികളില്‍ നിന്ന് മുക്തമായതായി പോലിസ് പറയുന്നു.
കൊല്ലപ്പെട്ടവരില്‍ നിന്ന് എകെ റൈഫിള്‍സും രണ്ട് പിസ്റ്റളും കണ്ടെടുത്തിട്ടുണ്ട്. ലോക്കല്‍ ആര്‍ആര്‍ യൂനിറ്റിനൊപ്പം ഖുല്‍ ചോഹര്‍ അനന്ത്‌നാഗില്‍ ഇന്നത്തെ ഓപ്പറേഷനില്‍ ഹിസ്ബുള്‍ നേതാവും ലഷ്‌കര്‍ ഇ ത്വയ്ബ തീവ്രവാദികളെയും ഇല്ലാതാക്കിയതായി ജമ്മുകശ്മീര്‍ പോലിസ് മേധാവി ദില്‍ബാഗ് സിങ് അറിയിച്ചു.