അനന്ത്‌നാഗ്- ജമ്മുകശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരവാദികളെ വധിച്ചു. അനന്ത്‌നാഗിലെ ഖുല്‍ചോഹര്‍ പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് കശ്മീര്‍ പോലീസ് പറഞ്ഞു. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്നും കശ്മീര്‍ സോണ്‍ പോലീസ് അധികൃതര്‍ പറഞ്ഞു.
ജൂണ്‍ 26-ന് ട്രാല്‍ പ്രദേശത്ത് സൈന്യം മൂന്ന് ഭികരരെ വധിച്ചിരുന്നു. ചെവഉല്ലാര്‍ ഗ്രാമത്തില്‍ ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന് ജമ്മു കശ്മീര്‍ പോലീസ് വിവരം നല്‍കയതിനെ തുടര്‍ന്നാണ് സൈന്യം തിരച്ചില്‍ നടത്തി മൂന്ന് പേരെ വകവരുത്തിയത്.