കൊല്‍ക്കത്ത- ഗാര്‍ഹിക പീഡനത്തിന് സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും ഇരകളാണെന്ന് തെളിയിക്കുന്ന ഒരു സംഭവമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. കൊല്‍ക്കത്തയിലെ ഇവരുടെ സാള്‍ട്ട് ലേക്ക് വസതിയിലാണ് സംഭവം. ഭര്‍ത്താവിനെ ഭാര്യ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ഞായറാഴ്ചയാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. യുവാവിന്റെ ലാപ്‌ടോപ്പിലെ വെബ് ക്യാമറയില്‍ പതിഞ്ഞതാണ് ഈ വീഡിയോ ദൃശ്യങ്ങള്‍.
നോര്‍ത്ത് ബിധാന്‍നഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന സ്ഥലമാണ് സാള്‍ട്ട് ലേക്ക്. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് 33കാരനായ ദീപ് മജുംദറും ദേബ്ജാനി സന്യാലും വിവാഹിതരായത്. കഴിഞ്ഞ നാല് വര്‍ഷമായി താനും മാതാപിതാക്കളും മജുംദറിന്റെ ഗാര്‍ഹിക പീഡനത്തിനു ഇരകളാണെന്നാണ് ദീപ് പറയുന്നത്. ഒരു ദയയുമില്ലാതെയാണ് മജുംദര്‍ ദീപിനെ മര്‍ദിക്കുന്നത്. അടിക്കുകയും ഇടിക്കുകയും ചെയ്യുന്ന ഇവര്‍ ഇടയ്ക്ക് ഇയാളുടെ കൈകള്‍ പിന്നിലേക്ക് പിടിച്ചു തിരിക്കുന്നതും വീഡിയോയില്‍ കാണാം.
കേട്ടാലറയ്ക്കുന്ന അസഭ്യ വാക്കുകളും ഇവര്‍ ഉപയോഗിക്കുന്നുണ്ട്. നിരവധി തവണ ഭാര്യയുടെ ക്രൂര മര്‍ദനത്തിനു ഇരയായിട്ടുണ്ടെന്നാണ് യുവാവ് പറയുന്നത്. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇനിയും ഭാര്യയുടെ ഉപദ്രവം താങ്ങാന്‍ കഴിയില്ലാത്തതിനാലാണ് പോലീസില്‍ പരത്തി നല്‍കിയതെന്നും ഭാര്യയെ സന്തോഷിപ്പിക്കാന്‍ മാതാപിതാക്കളെ ഉപേക്ഷിക്കാന്‍ സാധിക്കില്ലെന്നും യുവാവ് പറയുന്നു.