ന്യൂദല്‍ഹി- വിമാന ഇന്ധന വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു. ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവര്‍ (എ.ടി.എഫ്) വില ആഗസ്റ്റ് മുതല്‍ വര്‍ധിച്ചുകൊണ്ടിരിക്കയാണ്. വിമാന നിരക്ക് 10 മുതല്‍ 15 ശതമാനം വരെ വര്‍ധിപ്പിക്കാനാണ് നീക്കം. എ.ടി.എഫ് വില എണ്ണ കമ്പനികള്‍ കഴിഞ്ഞ ഞായറാഴ്ച ആറ് ശതമാനം വരെ വര്‍ധിച്ചിപ്പിച്ചിരുന്നു. ഇതോടെ ദല്‍ഹിയില്‍ എ.ടി.എഫ് വില കിലോലിറ്ററിന് 50,020 ല്‍നിന്ന് 53,045 രൂപയായി ഉയര്‍ന്നു. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യം കുറഞ്ഞിരിക്കെയാണ് വിലവര്‍ധന. ചെലവ് വര്‍ധിച്ചിരിക്കെ നിരക്ക് കൂട്ടാതെ നിര്‍വാഹമില്ലെന്നാണ് വിമാനക്കമ്പനികളുടെ നിലപാട്.