മുംബൈ- കോവിഡിനെതിരായ പരീക്ഷണ മരുന്ന് റെഡംസിവിര്‍,ഫവിപിരാവിര്‍ മരുന്നുകള്‍ സംഭരിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഈ രണ്ട് മരുന്നുകളും കോവിഡ് രോഗികള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും കേസുകള്‍ വര്‍ധിച്ച സാഹചര്യം കണക്കിലെടുത്ത് ചേസ് ദി വൈറസ് എന്ന പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
കൂടാതെ പ്ലാസ്മ തെറാപ്പിക്ക് പ്രത്യേക കേന്ദ്രം തന്നെ തുടങ്ങാനാണ് തീരുമാനം. ഉടന്‍ ഈ കേന്ദ്രം പ്രവര്‍ത്തിച്ച് തുടങ്ങും. വൈറസില്‍ നിന്ന് മുക്തി നേടിയവര്‍ പ്ലാസ്മ ദാനം ചെയ്യാന്‍ സന്നദ്ധരാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. ഒന്നര ലക്ഷത്തില്‍ അധികം പേരും കോവിഡ് ബാധിതരാണ്.അതുകൊണ്ട് തന്നെ ലോക്ക്ഡൗണ്‍ ജൂണ്‍ മുപ്പതിന് ശേഷവും തുടരാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും എന്നാല്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.