ചാലക്കുടി- റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്‍ രാജീവിനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി അങ്കമാലി ചെറുമഠത്തില്‍ ജോണിയും (ചക്കര ജോണി) സഹായി പൈനാടത്ത് രഞ്ജിത്തും അറസ്റ്റിലായി. പാലക്കാട് നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. ആദ്യം ആലപ്പുഴയിലേക്കു മുങ്ങിയ പ്രതികള്‍ അവിടെ നിന്നും സുഹൃത്തിന്റെ കാറില്‍ പാലക്കാട്ടേക്ക് കടക്കുന്നതിനിടെയാണ് വലയിലായത്. ഇവരെ ചാലക്കുടിയിലെത്തിച്ചു.
പരിയാരം തവളപ്പാറയിലെ ഒഴിഞ്ഞ കെട്ടിടത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് രാജീവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വസ്തു ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊച്ചിയിലെ പ്രമുഖ അഭിഭാഷകന്‍ ഉദയഭാനുവിനും കൊലപാതക ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാരോപിച്ച് രാജീവിന്റെ മകന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഉദയഭാനുവും ജോണിയും ചേര്‍ന്ന് അച്ഛനെ പലതവണ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ പറയുന്നു. ഇക്കാര്യം മുഖ്യമന്ത്രിയുള്പ്പെടെയുള് ളവര്‍ക്ക് നേരത്തെ പരാതി നല്‍കിയിരുന്നതായും മകന്‍ പറഞ്ഞിരുന്നു.
ജോണിയുടെ ഭാര്യാ സഹോദരന്‍ മുരിങ്ങൂര്‍ ആറ്റപ്പാടം സ്വദേശി ചാമക്കാല ഷൈജു അടക്കം നാല് ക്വട്ടേഷന്‍ സംഘാംഗങ്ങളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഘം രാജീവിനെ തട്ടിക്കൊണ്ടു പോയി പരിയാരം തവളപ്പാറയിലെ കോണ്‍വെന്റിന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കെട്ടിടത്തിലെത്തിച്ച വസ്തു ഇടപാടു രേഖകളില്‍ ബലമായി ഒപ്പുവയ്പ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത് എന്നാണ് പോലീസ് നിഗമനം.