അൽഹസ- മുബാറസ് സനയ്യയിൽ ജോലി ചെയ്തിരുന്ന കൊല്ലംകൊട്ടാരക്കര ഓടനാവട്ടം സ്വദേശി സുമേഷ് സുന്ദരേശൻ നിര്യാതനായി. രാവിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹസ നോർക്ക ഹെൽപ് ഡസ്ക് വോളണ്ടിയർ ഉണ്ണി ഗുരുവായൂരിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. കോവിഡ് പരിശോധനാ ഫലം വന്നതിനു ശേഷം മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കും.