Sorry, you need to enable JavaScript to visit this website.

ഹുസൈൻ ഹാജിയുടെ ജനാസ ബുറൈദയിൽ ഖബറടക്കി

ബുറൈദ- ബുറൈദയിലെ സൂഖുൽഗതിൽ മുപ്പത് വർഷത്തിലധികമായി പൂക്കട നടത്തുകയായിരുന്ന കണ്ണൂർ മയ്യിൽ സ്വദേശിയായ ജിഷ റോഡ് സഫൂറ മൻസിലിലൈ മുട്ടുകണ്ടി ഹുസൈൻ ഹാജിയുടെ (64) മയ്യത്ത് ഇന്നലെ ബുറൈദ ഖലീജ് മസ്ജിദിലെ മഖ്ബറയിൽ ഖബറടക്കി. പരേതനായ മുട്ടുകണ്ടി അബൂബക്കറിന്റെയും മുട്ടുകണ്ടി ആമിനയുടെയും മകനാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് മരിച്ചത്. കോവിഡ് പോസിറ്റീവായിരുന്നു. ഭാര്യ മറിയം (പെരുവങ്ങൂർ) മക്കൾ, സഫീറ,ഇസ്മയിൽ (ഗൾഫ്) സമീന,ഷിഫാന. മരുമക്കൾ, അബ്ദുൽ സലാം കാലടി(ബുറൈദ) ,സറഫു (ഇരിക്കൂർ) ,റഫീഹ്(നണിയൂർ നമ്പ്രം), മുഫീദ (ചപ്പാരപ്പടവ്). സഹോദരങ്ങൾ: മുഹമ്മദലി (കൂടാളി) ,മൊയ്തീൻ(കുടുക്കി മൊട്ട) ,മുഹമ്മദ് ഹാജി (കടൂർ അമ്പിളിച്ചാൽ) ,അസ്മ (കൂടാളി).
നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനും ഖബറടക്ക ചടങ്ങുകൾക്കും പൂർണ്ണമായും നേതൃത്വം കൊടുത്തത് ബുറൈദ കെ.എം.സി.സി വെൽഫയർ വിംഗ് പ്രവർത്തകരായിരുന്നു. ഖബറടക്ക ചടങ്ങിൽ ചെയർമാൻ ഫൈസൽ ആലത്തൂർ, കൺവീനർ സക്കീർ മാടാല, ജോ: കൺവീനർ നവാസ് പള്ളിമുക്ക്, മുഹമ്മദ് റിയാസ്. മരുമകൻ അബ്ദുൽ സലാം തുടങ്ങിയവർ പങ്കെടുത്തു.

ശെരിഫ് തലയാട്.

 

Latest News