അമരാവതി- ആന്ധ്രപ്രദേശിലെ കുര്‍ണൂലില്‍ ഫാക്ടറിയില്‍ അമോണിയ വാതകം ചോര്‍ന്ന് ഒരാള്‍ മരിച്ചു.നാലു പേര്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഫാക്ടറിയുടെ മാനേജരാണ് മരിച്ചതെന്ന് ജില്ലാകലക്ടര്‍ ജി വീരപാണ്്ഡ്യന്‍ അറിയിച്ചു. സംഭവ സ്ഥലത്ത് ഫയര്‍ ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നാണ് വിവരം.
എസ്പിവൈ ആഗ്രോ ഇന്റസ്ട്രീസിലാണ് അപകടം നടന്നത്. ഗ്യാസ് പൈപ്പ്‌ലൈനില്‍ വെല്‍ഡിങ് വര്‍ക്കുകള്‍ നടക്കുന്നതിനിടെയാണ് അപകടം നടന്നതെന്ന് കളക്ടര്‍ പറഞ്ഞു. ചെറിയതോതിലാണ് വാതക ചോര്‍ച്ചയുണ്ടായതെന്നും പരിസര പ്രദേശങ്ങളില്‍ പ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്നും ഫാക്ടറി അധികൃതര്‍ അറിയിച്ചു.