ന്യൂദല്‍ഹി- മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ അഭിഷേക് മനു സിംഗ്‌വിക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂലൈ 9 വരെ സിംഗ്‌വിയോട് വീട്ടില്‍ ഐസലേഷനില്‍ കഴിയാന്‍ ആവശ്യപ്പെട്ടെന്നാണ് സൂചന. അതിനിടെ, ദല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ കോവിഡ് മുക്തനായി. പരിശോധനഫലം നെഗറ്റീവായതോടെ ജെയിന്‍ ഇന്ന് ആശുപത്രി വിടും.