Sorry, you need to enable JavaScript to visit this website.

ഇറാനിൽനിന്നുള്ള ഇന്ത്യക്കാരുമായി ജലാശ്വാ തൂത്തുകുടിയിലേക്ക്

ന്യൂദൽഹി- സമുദ്ര സേതു ദൗത്യത്തിന്റെ ഭാഗമായി ഐ എൻ എസ് ജലാശ്വാ ഇറാനിലെ ബന്ദർ അബ്ബാസിൽനിന്ന് യാത്രക്കാരെയുമായി ഇന്ത്യയിലേക്ക് തിരിച്ചു.
687 യാത്രക്കാരാണ് കപ്പലിലുള്ളത്. ഇറാനിലേക്കുള്ള യാത്ര മദ്ധ്യേ ഐ എൻ എസ് ജലാശ്വായിലെ ജീവനക്കാർ ഒഴിപ്പിക്കൽ നടപടികൾക്ക് മുൻപേയുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. അണുനശീകരണം, യാത്രികർക്ക് താമസിക്കാനുള്ള സ്ഥല ക്രമീകരണം, മാസ്‌ക് ഉൾപ്പടെയുള്ള സാധനങ്ങൾ അടങ്ങിയ വെൽക്കം കിറ്റുകൾ എന്നിവയാണ് തയ്യാറാക്കിയത്.  ഇന്ത്യൻ നാവികസേനാ തദ്ദേശീയമായി വികസിപ്പിച്ച രണ്ട് എയർ ഇവാക്കുവേഷൻ പോടുകളും ഇറാൻ ഭരണകൂടത്തിന് കപ്പൽ കൈമാറി.  ഇതിൽ 651 പേർ തമിഴ്‌നാട് സ്വദേശികളും 36 പേർ കേരളീയരുമാണ്. തൂത്തുകുടിയിലാണ് കപ്പൽ എത്തുക.

 

Latest News