ഗുവാഹത്തി- കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അസമിലെ ഗുവാഹത്തിയിൽ രണ്ടാഴ്ചത്തേക്ക് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതൽ നിലവിൽ വരും. ഫാർമസികളും ആശുപത്രികളും മാത്രമേ തുറക്കാൻ അനുവദിക്കൂ. എല്ലാവരും തങ്ങൾക്കാവശ്യമായ സാധനങ്ങൾ ഞായറാഴ്ചക്ക് മുമ്പ് വാങ്ങിവെക്കണമെന്ന് അസം സർക്കാർ അറിയിച്ചു. കാംരൂപ് ജില്ലയിൽ രണ്ടാഴ്ച സമ്പൂർണ ലോക്ഡൗൺ തുടങ്ങും. അതേസമയം, രാത്രി രാത്രി ഏഴു മുതൽ രാവിലെ ഏഴുവരെ കർഫ്യൂ തുടരും.