അഹമ്മദാബാദ്- ബിജെപി അധ്യക്ഷന്‍ അമിത് ഷാക്കെതിരെ ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ പ്രതിഷേധം. സര്‍ക്കാരിനെതിരെ സമര രംഗത്തുള്ള പട്ടേല്‍ സമുദായക്കാരാണ് ആനന്ദില്‍ ഷാക്കെതിരെ പ്രതിഷേധിക്കുകയും പ്രസംഗം തടസ്സപ്പെടുത്തുകയും ചെയ്തത്. ബിജെപി സംഘടിപ്പിച്ച ഗൗരവ് യാത്ര ഉല്‍ഘാടനം ചെയ്യാനെത്തിയതായിരുന്നു ഷാ. പരിപാടിയില്‍ അമത് ഷാ പ്രസംഗിക്കുന്നതിനിടെ പ്രതിഷേധവുമായെത്തിയ യുവാക്കള്‍ മുദ്രാവാക്യങ്ങളുമായി പ്രസംഗം തടസ്സപ്പെടുത്തി. പ്രതിഷേധക്കാരിലെറെയും പട്ടേല്‍ സമുദായക്കാരായ യുവാക്കളായിരുന്നു.
പട്ടേല്‍ സമുദായത്തിന്റെ യുവ നേതാവായി രംഗത്തെത്തിയ ഹര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ സമുദായം ബിജെപിക്കെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്. 'ബിജെപി സംഘടിപ്പിച്ച ഗൗരവ് യാത്ര വാസ്തവത്തില്‍ കൗരവ (മഹാഭാരത പുരാണത്തില്‍ വില്ലന്‍മാര്‍) യാത്രയാണ്,' ഹര്‍ദിക് പട്ടേല്‍ പ്രതികരിച്ചു. ഈ യാത്രക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ പോലീസ് ലാത്തി ചാര്‍ജ് നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.
അടുത്തു നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പോരാട്ടം കോണ്‍ഗ്രസിനെതിരെ അല്ല, ഗുജറാത്തിലെ ജനങ്ങള്‍ക്കെതിരെ ആണെന്നും ഹര്‍ദിക്ക് പറഞ്ഞു. അതു കൊണ്ടാണ് ബിജെപി വെപ്രാളമെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ വര്‍ഷം സെപ്തംബറിലും സൂറത്തില്‍ സംഘടിപ്പിച്ച ബിജെപി പരിപാടിക്കിടെ അമിത് ഷാക്കെതിരെ പ്രതിഷേധമുണ്ടായിരുന്നു. ബിജെപി സംഘടിപ്പിച്ച പട്ടേല്‍ വിഭാഗത്തിന്റെ റാലിയാണ് ഹര്‍ദിക്ക് അനുകൂലികള്‍ അലങ്കോലപ്പെടുത്തിയത്. കസേരകള്‍ തല്ലിയൊടിച്ചും അമിത് ഷാക്കെതിരെ മുദ്രാവാക്യം മുഴക്കിയുമാണ് പ്രിതഷേധക്കാര്‍ രംഗത്തെത്തിയത്.