ന്യൂദൽഹി- ജൂലൈ ഒന്നു മുതൽ ഓഗസ്റ്റ് 12 വരെ ബുക്ക് ചെയ്ത് മുഴുവൻ റെഗുലർ ടിക്കറ്റുകളും റദ്ദാക്കിയതായി ഇന്ത്യൻ റെയിൽവേ. കോവിഡ് കേസുകൾ ക്രമാതീതമായി കൂടിയതിനെ തുടർന്നാണ് തീരുമാനം. അതേസമയം, നേരത്തെ പ്രഖ്യാപിച്ച സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ് തുടരും. മാർച്ചിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് റെയിൽവെ സർവീസുകൾ നിർത്തിവെച്ചിരുന്നു.