വാഷിങ്ടണ്‍- അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് കനത്ത പരാജയം നേരിടുമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ.രാജ്യത്തെ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും രാജ്യത്തെ സാധാരണ നിലയിലേക്ക് എത്തിക്കാനും ജോ ബൈഡനെക്കാള്‍ മറ്റൊരാള്‍ക്കും സാധിക്കില്ലെന്നും ഒബാമ പറഞ്ഞു. കുത്തഴിഞ്ഞ ഭരണത്തിനെതിരെ രാജ്യമെമ്പാടും യുവതലമുറക്കിടയില്‍ വലിയൊരു ഉണര്‍വാണ് ഉണ്ടായത്. അത് ഉണ്ടാക്കുന്ന ശുഭാപ്തി വിശ്വാസം വളരെ വലുതാണ് ഓബാമ വ്യക്തമാക്കി. അമേരിക്കയില്‍ രാഷ്ട്രീയ മാറ്റം ആവശ്യമാണെന്ന് ബൈഡനും അഭിപ്രായപ്പെട്ടു. ലോകനേതാക്കള്‍ക്ക് ട്രംപിനോട് അതൃപ്തിയുള്ളതായും അദ്ദേഹം പറഞ്ഞു.