ന്യൂദൽഹി- അടുത്തമാസം നടത്താനിരുന്ന പത്ത്, പന്ത്രണ്ടു ക്ലാസുകളിലെ സി.ബി.എസ്.ഇ പരീക്ഷകൾ റദ്ദാക്കി. സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ അറിയിച്ചതാണ് ഇക്കാര്യം. പരീക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രക്ഷിതാക്കൾ കോടതിയെ സമീപിച്ചിരുന്നു. അതേസമയം, ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷകളുടെ തീരുമാനവും ഇന്നുണ്ടാകും. ജെ.ഇ.ഇ, നീറ്റ് പ്രവേശന പരീക്ഷകളിലും മാറ്റമുണ്ടാകും.