ന്യൂദല്‍ഹി- തുടര്‍ച്ചയായ പത്തൊമ്പതാം ദിവസവും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു. പെട്രോള്‍ വില ലിറ്ററിന് 16 പൈസയും ഡീസല്‍ വില 14 പൈസയുമാണ് എണ്ണ വിപണന കമ്പനികള്‍ വ്യാഴാഴ്ച ഉയര്‍ത്തിയത്.
ലോക്ഡൗണ്‍ കാരണം 82 ദിവസം നിര്‍ത്തിവെച്ച ഇന്ധനവില വര്‍ധനയാണ് ജൂണ്‍ ഏഴിന് പുനരാരംഭിച്ചത്. ന്യൂദല്‍ഹിയില്‍ പെട്രോള്‍ വില 79.92 രൂപയും ഡീസല്‍ വില ലിറ്ററിന് 80.02 രൂപയുമാണ് .
17 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ബുധനാഴ്ച പെട്രോളിന്റെ വിലയില്‍ മാറ്റമുണ്ടായിരുന്നല്ല. സംസ്ഥാന സര്‍ക്കാര്‍ മൂല്യവര്‍ധിത നികുതി കുത്തനെ ഉയര്‍ത്തിയതിന്റെ ഫലമായാണ് ദല്‍ഹിയില്‍ ഡീസല്‍ വില ഉയര്‍ന്നതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) ചെയര്‍മാന്‍ സഞ്ജീവ് സിംഗ് പറഞ്ഞു.
മറ്റ് നഗരങ്ങളില്‍ വാറ്റ് കുറവാണെന്നും പെട്രോളിനേക്കാള്‍ ഡീസല്‍ വില കുറവാ
ണെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹി സര്‍ക്കാര്‍ പെട്രോളിനുള്ള വാറ്റ് 27 ശതമാനത്തില്‍ നിന്ന് 30 ശതമാനമായും ഡീസലിന്റെ വാറ്റ് 16.75 ശതമാനത്തില്‍ നിന്ന് 30 ശതമാനമായും മെയ് അഞ്ചിന് വര്‍ധിപ്പിച്ചിരുന്നു.