ന്യൂദല്‍ഹി- ലോക്‌സഭാ, രാജ്യസഭാ ടി.വികള്‍ സംയോജിപ്പിച്ച് സന്‍സദ് ടി.വി എന്ന പേരില്‍ ഒന്നാക്കുന്നു. ഇതിനായുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. സാങ്കേതിക വിഭവങ്ങളും ജീവനക്കാരും ഒറ്റ സ്ഥാപനത്തിനു കീഴിലാകും. പാര്‍ലമെന്റിന്റെ ലൈവ് സംപ്രേഷണം തുടരും.
വര്‍ഷാവസനത്തോടെ സന്‍സദ് ടിവി നിലവില്‍വരുമെന്നാണ് കരുതുന്നത്. ലോക്‌സഭാ ടിവി 2006 ലും രാജ്യസഭാ ടിവി 2011 ലുമാണ് ആരംഭിച്ചത്. രണ്ടും സ്വതന്ത്രമായാണ് പ്രവര്‍ത്തിച്ചുവരുന്നത്.