ജോഹന്നസ്ബര്‍ഗ്- ദക്ഷിണാഫ്രിക്കയില്‍ കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 111 പേര്‍. ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്.ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ആകെ കോവിഡ് ബാധിതരില്‍ മൂന്നിലൊന്ന് ദക്ഷിണാഫ്രിക്കയിലാണ്. 1,06,000 ലധികം പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 2,100 ലധികം പേര്‍ക്ക് ഇതുവരെ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജനങ്ങളുടെ സമ്മര്‍ദം കാരണം ആഫ്രിക്കയില്‍ നിയന്തണങ്ങളില്‍ ഇളവ് നല്‍കിയിട്ടുണ്ട്. ഇതുവരെ 3,25,000 ലധികം പേര്‍ക്കാണ് ആഫ്രിക്കയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. പരിശോധന,ചികിത്സാ സൗകര്യങ്ങളുടെ അഭാവം ആഫ്രിക്കയെ അടുത്ത ഹോട്ട്‌സ്‌പോട്ടാക്കിയേക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.