Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റിപ്പോര്‍ട്ടുകള്‍ വ്യാജം; ഗല്‍വാന്‍ സംഘര്‍ഷത്തില്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് ചൈന

ബെയ്ജിംഗ്-ലഡാക്കിലെ സംഘര്‍ഷത്തില്‍ നാല്‍പ്പതോളം ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ചൈന. അത്തരം റിപ്പോര്‍ട്ടുകള്‍ വ്യാജ വാര്‍ത്തകളാണെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.
സംഘര്‍ഷത്തില്‍ ചൈനയുടെ ഭാഗത്ത് 43 പേര്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായ റിപ്പോര്‍ട്ടുകള്‍ തള്ളിയാണ് ചൈന ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്.അതിര്‍ത്തി സംഘര്‍ഷം ലഘൂകരിക്കാന്‍ ഇന്ത്യയും ചൈനയും തമ്മില്‍ സൈനികതലത്തിലും നയതന്ത്രതലത്തിലുമുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയാങ് പറയുന്നു.ഗല്‍വാനില്‍  ഇന്ത്യന്‍ സൈന്യവുമായുണ്ടായ സംഘര്‍ഷത്തില്‍ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ എണ്ണം സംബന്ധിച്ച് ഇന്ത്യ തെറ്റായ കണക്കുകളാണ് പ്രചരിപ്പിക്കുന്നതെന്നും അത് ഇന്ത്യയിലെ തീവ്രപക്ഷത്തിനെ സന്തോഷിപ്പിക്കുന്നതിന് വേണ്ടിയാണെന്നുമാണ് ഗ്ലോബല്‍ ടൈംസിന്റെ ട്വീറ്റുകളില്‍ ഉന്നയിച്ചിരുന്നത്. വീണ്ടും ഒരു സംഘര്‍ഷം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഗല്‍വാനില്‍ കൊല്ലപ്പെട്ട സൈനികരേപ്പറ്റി ചൈന വിവരങ്ങള്‍ പുറത്തുവിടാത്തത്. കൊല്ലപ്പെട്ടത് ഇരുപതില്‍ താഴെ സൈനികരാണെന്നും അക്കാര്യം പുറത്തുവിട്ടാല്‍ ഇന്ത്യയിലെ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദമുണ്ടാകുമെന്നും ഗ്ലോബല്‍ ടൈംസ് ട്വീറ്റ് ചെയ്തിരുന്നു.
അതേസമയം അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ അവസാനിപ്പിക്കാന്‍ ഇന്ത്യയുടേയും ചൈനയുടേയും സൈനിക കമാന്‍ഡര്‍മാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ച ഫലം കാണുന്നു.കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ മേഖലയില്‍നിന്ന് സൈനികരെ പിന്‍വലിക്കാന്‍ ഇന്ത്യയും ചൈനയും ധാരണയായി. തിങ്കളാഴ്ച നടന്ന കോര്‍ കമാന്‍ഡര്‍തല ചര്‍ച്ചയില്‍ ഇരുവിഭാഗം സൈന്യവും പിന്‍വാങ്ങാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. കോര്‍ കമാന്‍ഡര്‍ തലത്തിലുള്ള ചര്‍ച്ച സൗഹാര്‍ദ്ദപരവും ക്രിയാത്മവുമായിരുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയില്‍ ജൂണ്‍ 15 ന് നടന്ന ഇന്ത്യചൈന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യ വരിച്ചത്. 45 വര്‍ഷത്തിന് ശേഷം ചൈനയുമായുണ്ടാകുന്ന രക്തരൂക്ഷിതമായ ഏറ്റുമുട്ടലാണ് കഴിഞ്ഞ തിങ്കളാഴ്ച ഗല്‍വാനിലുണ്ടായത്.
 

Latest News