വാഷിങ്ടണ്‍- പാകിസ്താനിയും കനേഡിയന്‍ ബിസിനസുകാരനുമായ തഹവുര്‍ റാണ ലോസ്ആഞ്ചലില്‍ വീണ്ടും അറസ്റ്റിലായി. മുംബൈ ഭീകരാക്രമണക്കേസിലെ പങ്ക് സംബന്ധിച്ച് ഇയാളെ ചോദ്യം ചെയ്യുന്നതിനായി ഇയാളെ കൈമാറ്റം ചെയ്യണമെന്ന ഇന്ത്യയുടെ അപേക്ഷയെ തുടര്‍ന്നാണ് നടപടി. എന്നാല്‍ ഇപ്പോഴുള്ള വിമാനയാത്ര അപകടകരമാണെന്ന റാണയുടെ ്അറ്റോര്‍ണിയുടെ വാദം കണക്കിലെടുത്ത് അദ്ദേഹത്തിന്റെ മോചനത്തിന് 1.5 മില്യണ്‍ യുഎസ് ഡോളര്‍ ബോണ്ടായി കെട്ടിവെക്കാന്‍ യുഎസ് കോടതി നിര്‍ദേശിച്ചു. 59കാരനായ റാണയ്ക്ക് കോവിഡ് പരിശോധനാഫലം പോസിറ്റീവായതിനാല്‍ അനുഭാവപൂര്‍വ്വം ജയില്‍ മോചിതനാക്കുകയായിരുന്നു.
എന്നാല്‍ ഇന്ത്യയുടെ ഇയാളെ കൈമാറണമെന്ന അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ജൂണ്‍ പത്തിനാണ് വീണ്ടും അറസ്റ്റ് ചെയ്തത്.ഇയാളുടെ ജാമ്യം സംബന്ധിച്ച വാദം കേള്‍ക്കാന്‍ ജൂണ്‍ 30ലേക്ക് ഹരജി മാറ്റിവെച്ചിട്ടുണ്ട്.കനത്ത ബോണ്ടിലാണ് റാണയെ മോചിപ്പിക്കേണ്ടത്. കുടുംബവും സുഹൃത്തുക്കളും അദ്ദേഹത്തിന്റെ മകളുടെ മേല്‍നോട്ടത്തില്‍ തങ്ങളുടെ സ്വത്തുക്കള്‍ പണയം വെച്ച് 1.5 മില്യണ്‍ ഡോളര്‍ നേടിയിട്ടുണ്ട്. കൊലപാതക ഗൂഡാലോചന,വ്യാജരേഖ ചമയ്ക്കല്‍,അടക്കം നിരവധി വകുപ്പുകള്‍ ചുമത്തിയാണ് ഇന്ത്യ റാണയുടെ കൈമാറ്റം ആവശ്യപ്പെടുന്നത്.
2008ല്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ തഹാവുര്‍ റാണയുടെ പങ്ക് അന്വേഷിക്കുകയാണ്.റാണയ്ക്ക് എതിരെ ചുമത്തപ്പെട്ടതിന് സമാനമായ കുറ്റകൃത്യങ്ങള്‍ക്ക് അദ്ദേഹം നേരത്തെ തന്നെ വിചാരണയ്ക്ക് വിധേയനായിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക വാദിച്ചു.ലഷ്‌കര്‍ ഇ ത്വയ്ബ തീവ്രവാദിയും റാണയുടെ ബാല്യകാല സുഹൃത്തുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുമായി മുംബൈ ആക്രമണത്തിന് ഗൂഡാലോചന നടത്തിയെന്നാണ് ആരോപണം. ഭീകരാക്രമണത്തില്‍ ആറ് അമേരിക്കക്കാര്‍ അടക്കം 166 പേരാണ് കൊല്ലപ്പെട്ടത്.കൈമാറുന്നതിനുള്ള നടപടികള്‍ തീര്‍പ്പുകല്‍പ്പിക്കാത്തതിനാല്‍ ജാമ്യത്തിന് അര്‍ഹനാണെന്ന് റാണയ്ക്ക് കാണിക്കാമെന്ന് വാദിച്ച അഭിഭാഷകന്‍ കോടതിയെ അറിയിച്ചു