ന്യൂദല്‍ഹി- തുടര്‍ച്ചയായ പതിനേഴാം ദിവസവും ഇന്ധല വില വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 19 പൈസയും ഡീസല്‍ ലിറ്ററിന് 52 പൈസയുമാണ് കൂടിയത്. പതിനേഴ് ദിവസം കൊണ്ട് ഡീസലിന് 9.50 രൂപയും പെട്രോളിന് ് 8.52 രൂപയുമാണ് വര്‍ധിപ്പിച്ചത്.
82 ദിവസത്തെ ഇടവേളക്കുശേഷം ജൂണ്‍ ഏഴ് മുതലാണ് ഇന്ധന വില വര്‍ധിപ്പിച്ചു തുടങ്ങിയത്. ഇതിനിടയില്‍ രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറഞ്ഞെങ്കിലും ആഭ്യന്തര എണ്ണവില വര്‍ധിപ്പിക്കുകയായിരുന്നു.
കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് വിലവര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണ കമ്പനികള്‍ പറയുന്നു. ജൂണ്‍ 30 വരെ വില വര്‍ധന തുടരുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.