Sorry, you need to enable JavaScript to visit this website.

സൗദിയിലേക്ക് ബോംബുകള്‍ നിറച്ച ഹൂത്തി ഡ്രോണുകള്‍; വെടിവെച്ചിട്ടതായി സഖ്യസേന

റിയാദ്- സൗദി അറേബ്യയിലെ യെമനില്‍നിന്ന് ഹൂത്തി മിലീഷ്യ അയച്ച നിരവധി ഡ്രോണുകള്‍ അറബ് സഖ്യസേന തകര്‍ത്തു.

ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ആളില്ലാ വിമാനങ്ങള്‍ അയച്ചതെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കിയെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു.

തിങ്കളാഴ്ച രാത്രിയാണ് ഇറാന്‍ പിന്തുണയള്ള ഹൂത്തികള്‍ സൗദയിലെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് ഒരേസമയം നിരവധി ഡ്രോണുകള്‍ അയച്ചത്. ഇവയില്‍ ചിലത് തകര്‍ത്തുവെന്നും ബാക്കി നിരീക്ഷണത്തിലാണെന്നും വക്താവ് പറഞ്ഞു.

 

Latest News