കോട്ടയം- വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) മുസ്ലിം ലീഗിനെ പിന്തുണയ്ക്കുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ മുസ്ലിം ലീഗ് നേതാവ് കെ എന്‍ എ ഖാദറിനു നല്‍കിയ പിന്തുണ മുന്നണിയിലേക്കുള്ള തിരിച്ചു വരവിനുള്ള ഒരുക്കമായി കാണേണ്ടതില്ലെന്നും മുസ്ലിം ലീഗുമായുള്ള പാര്‍ട്ടിയുടെ ആത്മബന്ധമാണുള്ളതെന്നും മാണി പറഞ്ഞു. വേങ്ങരയില്‍ മാണിയുടെ പിന്തുണ തേടി മുസ്ലിം ലീഗ് നേരത്തെ മാണിക്ക് കത്തെഴുതിയിരുന്നു. വേങ്ങരയില്‍ മാണി പ്രചാരണത്തിന് എത്തുമോ എന്നകാര്യത്തില്‍ തീരുമാനമായിട്ടില്ല.
വളരെ തുച്ഛം വോട്ടുകള്‍ മാത്രെ വേങ്ങരയില്‍ മാണിയുടെ പാര്‍ട്ടിക്കൂള്ളൂവെങ്കിലും ഈ പിന്തുണ മുസ്ലിം ലീഗ് വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. ഏപ്രിലില്‍ നടന്ന മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലികുട്ടിയെ മാണി പിന്തുണച്ചിരുന്നു. മാണി യുഡിഎഫ് വിട്ട ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും പിന്തുണ മുന്നണിക്കു തന്നെയായി. അതേസമയം തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ പലയിടത്തും ഇടതു പക്ഷത്തെയാണ് കേരള കോണ്‍ഗ്രസ് പിന്തുണച്ചത്.
യുഡിഎഫിലേക്കുള്ള മടക്കത്തിന് ശ്രമിച്ചിരുന്നെങ്കിലും ഇതിന്റെ ഗുണദോഷങ്ങളെ സംബന്ധിച്ചു നടന്ന ചര്‍ച്ചകളില്‍ ചില പാര്‍ട്ടികളില്‍ നിന്നുണ്ടായ പ്രതികരണങ്ങള്‍ വേദനിപ്പിച്ചതായും മാണി പറഞ്ഞു. കോണ്‍ഗ്രസുമായുള്ള മാണിയുടെ പിണക്കം തീര്‍ന്നിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.