കാണാതായ വൈദികന്റെ മൃതദേഹം പള്ളിയിലെ കിണറ്റില്‍; സിസിടിവികള്‍ ഓഫാക്കിയ നിലയില്‍

കോട്ടയം- അയര്‍ക്കുന്നത്ത് കാണാതായ വൈദികന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. പുന്നത്തുറ സെന്റ് തോമസ് ചര്‍ച്ച് വികാരി ഫാ.ജോര്‍ജ് എട്ടുപറയലിന്റെ മൃതദേഹമാണ് പള്ളി വളപ്പിലെ കിണറ്റില്‍ കണ്ടെത്തിയത്. വിദേശത്ത് നിന്നെത്തിയ അദ്ദേഹം ഏതാനും മാസം മുമ്പാണ് പള്ളിയുടെ ചുമതലയേറ്റത്.

ഇന്നലെ വൈകുന്നേരം മുതലാണ് അദ്ദേഹത്തെ കാണാതായത്. മൊബൈല്‍ ഫോണ്‍ നിശബ്ദമാക്കി വെച്ച ശേഷം മുറി ചാരിയിട്ട നിലയിലാണ് ഉണ്ടായിരുന്നത്. പള്ളിയിലെ സിസിടിവി ക്യാമറകള്‍ ഓഫാക്കിയിരുന്നുവെന്നാണ് വിവരം. ചങ്ങാനശേരി അതിരൂപതയിലെ വൈദികരും പോലിസും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. തുടര്‍ന്നാണ് കിണറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.
 

Latest News