ന്യൂദല്‍ഹി- രാജ്യത്ത് പതിനാറാം ദിവസവും എണ്ണ കമ്പനികള്‍ ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോള്‍ വില ലിറ്ററിന് 33 പൈസയും ഡീസല്‍ വില ലിറ്ററിന് 58 പൈസയുമാണ് വര്‍ധിപ്പിച്ചത്.
16 ദിവസം തുടര്‍ച്ചയായി വില കൂട്ടിയതിലൂടെ പെട്രോളിന് 8.30 രൂപയും ഡീസലിന് 9.46 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഇന്ധന വില റെക്കോര്‍ഡ് നിലയിലെത്തി. കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന വിലപുതുക്കല്‍ 82 ദിവസത്തിനുശേഷമാണ് പുനരാരംഭിച്ചിരുന്നത്. തുടര്‍ന്ന് 16 ദിവസവും വില വര്‍ധിപ്പിച്ചു.