ന്യൂദല്‍ഹി-ദല്‍ഹിയെ ലക്ഷ്യമാക്കി ഭീകരാക്രമണത്തിന് സാധ്യതയെന്ന സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍. ഇതോടെ ദല്‍ഹി പോലീസ് കനത്ത ജാഗ്രതയിലാണ്. സുരക്ഷ ഏജന്‍സികള്‍ പങ്കുവെക്കുന്ന വിവരം അനുസരിച്ച് നാലോ അഞ്ചോ ഭീകരവാദികള്‍ ട്രക്കില്‍ ദല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് ദേശീയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഭീകരവാദികളില്‍ ചിലര്‍ ജമ്മു കശ്മീരില്‍നിന്നുളളവരാണ്. അവര്‍ ഇതിനോടകം തന്നെ നഗരത്തിനുള്ളില്‍ കടന്നുവെന്നും ബാക്കിയുള്ളവര്‍ നഗരത്തിനുള്ളില്‍ കടക്കാനുള്ള ശ്രമത്തിലാണെന്നുമാണ് റിപ്പോര്‍ട്ട്.റോഡ് മാര്‍ഗം കാര്‍,ബസ്,ടാക്‌സി തുടങ്ങിയവയിലാകും ഇവര്‍ ദല്‍ഹിയിലേക്ക് കടക്കുകയെന്നാണ് സൂചന. കശ്മീര്‍ രജിസ്‌ട്രേഷനുള്ള കാറുകളില്‍ പരിശോധനയും നടത്തും. ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.