റിയാദ് - സൗദിയില്‍ ഭാഗിക സൂര്യഗ്രഹണം ദൃശ്യമായി. മൂന്നു മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന സൂര്യഗ്രഹണം സൗദിയിലും സുഡാനിലും യെമനിലും ഒമാനിലും മറ്റു രാജ്യങ്ങളിലും ദൃശ്യമായതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
സൗദിയില്‍ രാവിലെ ഏഴു മുതലാണ് വ്യത്യസ്ത സ്ഥലങ്ങില്‍ വ്യത്യസ്ത അനുപാതത്തിലും സമയങ്ങളിലും സൂര്യഗ്രഹണം ദൃശ്യമായത്.
ജാഗ്രത പുലര്‍ത്തണമെന്നും ഗ്രഹണത്തിനിടെ സൂര്യനിലേക്ക് നോക്കുന്നത് പൂര്‍ണ തോതിലുള്ള അന്ധതക്ക് ഇടയാക്കിയേക്കുമെന്നും കിംഗ് ഖാലിദ് ഐ സ്‌പെഷ്യലിസ്റ്റ് ആശുപത്രി സി.ഇ.ഒ ഡോ. അബ്ദുല്‍ അസീസ് അല്‍റാജ്ഹി മുന്നറിയിപ്പ് നല്‍കിയിരുന്നു.