ബെയ്ജിംഗ്- ചൈനീസ് തലസ്ഥാനത്ത് പുതിയ കോവിഡ് കേസുകള്‍ ആശങ്ക സൃഷ്ടിച്ചിരിക്കെ പരിശോധനകള്‍ വിപുലമാക്കുന്നതിനായി വുഹാനില്‍നിന്ന് ബെയ്ജിംഗിലേക്ക് യുവാക്കളുടെ പട.
ബെയ്ജിംഗിലെ ഏറ്റവും വലിയ ഭക്ഷ്യ മൊത്ത വില്‍പന കേന്ദ്രമായ സിന്‍ഫാദി മാര്‍ക്കറ്റില്‍നിന്ന് പുതുതായി വ്യാപിച്ച രോഗം നിയന്ത്രണത്തിലാക്കാന്‍ വിപുലമായ പരിശോധനകള്‍ നടത്തിയാണ് അധികൃതര്‍ നടപടികള്‍ സ്വീകരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കോവിഡ് 19 പൊട്ടിപ്പുറപ്പെട്ട വുഹാനിലെ ആശുപത്രികളില്‍നിന്ന് ചെറുപ്പക്കാരായ ആരോഗ്യ പ്രവര്‍ത്തകരെയാണ് ന്യൂക്ലിക് ആസിഡ് ടെസറ്റിനായി ബെയ്ജിംഗിലേക്ക് അയച്ചു കൊണ്ടിരിക്കുന്നത്.