Sorry, you need to enable JavaScript to visit this website.

12 കാരി തൂങ്ങിമരിച്ചത് അമ്മയുടെ ഉപദ്രവം മൂലം, അറസ്റ്റിലായി അശ്വതി

ആലപ്പുഴ- ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റിലായി. കുട്ടിയെ അമ്മ ഉപദ്രവിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്്.
കാര്‍ത്തികപ്പള്ളി മഹാദേവികാട് ചിറ്റൂര്‍ വീട്ടില്‍ അശ്വതിയുടെ മകള്‍ ഹര്‍ഷ (12) മരിച്ച സംഭവത്തിലാണ് അറസ്റ്റ്. പഠിക്കാത്തതിനു വഴക്കു പറയാറുണ്ടായിരുന്നതായും സംഭവ ദിവസം രാത്രിയിലും വഴക്കു പറഞ്ഞിരുന്നതായും അശ്വതി മൊഴി നല്‍കി.

ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അറസ്റ്റെന്നു തൃക്കുന്നപ്പുഴ സി.ഐ ആര്‍.ജോസ് പറഞ്ഞു. അശ്വതിയുടെ ആദ്യ വിവാഹത്തിലെ മകളാണ് ഹര്‍ഷ. തൂങ്ങിമരണമാണെന്നായിരുന്നു നിഗമനമെങ്കിലും 12 വയസ്സുകാരി എന്തിന് ആത്മഹത്യ ചെയ്തുവെന്ന അന്വേഷണത്തെ തുടര്‍ന്നാണ് അറസ്റ്റ്. അശ്വതിക്കെതിരെ ഹര്‍ഷയുടെ പിതാവ് മൊഴി നല്‍കിയിരുന്നു. ആറ് മാസം മുന്‍പ് ഹര്‍ഷയുടെ മുടി അശ്വതി മുറിക്കുകയും ഉപദ്രവിക്കുകയും ചെയ്തതായി നാട്ടുകാരും പോലീസിന് മൊഴി നല്‍കിയിരുന്നു.

 

Latest News