Sorry, you need to enable JavaScript to visit this website.

കാടിറങ്ങിയ കൊമ്പന്മാർ ജനങ്ങളെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തി

പുഞ്ചവയലിനു സമീപം റോഡ് മുറിച്ചുകടക്കുന്ന കൊമ്പനാനകൾ. 

പനമരം - ടൗൺ പരിസരത്തെ പുഞ്ചവയലിൽ കഴിഞ്ഞ രാത്രി ഇറങ്ങിയ നാലു കൊമ്പനാനകൾ പ്രദേശവാസികളെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തി. സ്വകാര്യ തോട്ടത്തിൽ നിലയുറപ്പിച്ച ആനകളെ ഇന്നലെ ഉച്ചയോടെ വനപാലകർ വനത്തിലേക്കു തുരത്തി. ആനകൾ തിരിച്ചുവരുമെന്ന ഭയത്തിലാണ് പുഞ്ചവയൽ നിവാസികൾ.
സ്വകാര്യ തോട്ടത്തിൽ കൊമ്പൻമാർ വിഹരിക്കുന്നത് ഇന്നലെ പുലർച്ചെയാണ് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. വിവരമറിഞ്ഞെത്തിയ വനം, പോലീസ് സേനാംഗങ്ങൾ സാഹസികമായാണ് ആനകളെ അമ്മാനി വനത്തിലേക്കു തുരത്തിയത്. 


പുഞ്ചവയലിൽനിന്നു കാട്ടിലേക്കു മടങ്ങുന്നതിനിടെ നിരവധി കൃഷിയിടങ്ങളിൽ ആനകൾ വിളനാശം വരുത്തി. 
രണ്ടാഴ്ചയായി പുഞ്ചവയലിലും സമീപപ്രദേശങ്ങളിലും കാട്ടാനശല്യം രൂക്ഷമാണെന്നു നാട്ടുകാർ പറഞ്ഞു. പുഞ്ചവയൽ ഗണപതി ക്ഷേത്രത്തിലെ കൽവിളക്ക് കഴിഞ്ഞയാഴ്ചയാണ് ആന തകർത്തത്. ആനശല്യത്തിനു അടിയന്തര പരിഹാരം കാണണമെന്നു പുഞ്ചവയൽ നിവാസികൾ വനപാലകരോട് ആവശ്യപ്പെട്ടു. സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ച് പരിധിയിലാണ് പുഞ്ചവയൽ. 

 



 

Latest News