ലണ്ടന്‍- ബിരുദ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സന്തോഷം പങ്ക് വച്ച് നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായ്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ മാര്‍ഗരറ്റ് ഹാളില്‍ നിന്ന് ഫിലോസഫി, പൊളിറ്റിക്‌സ് ആന്‍ഡ് എക്കണോമിക്‌സിലാണ് മലാല ബിരുദം പൂര്‍ത്തിയാക്കിയത്. ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷം കുടുംബമൊത്തും സഹപാഠികള്‍ക്കുമൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രങ്ങളും മലാല പങ്കുവെച്ചു. ഭാവിയില്‍ എന്തുചെയ്യണമെന്നതിനെക്കുറിച്ച് ഇപ്പോള്‍ അറിയില്ല. നെറ്റ്ഫ്‌ളിക്‌സില്‍ ജോയിന്‍ ചെയ്യണം, വായിക്കണം, ഉറങ്ങണം' മലാല ട്വീറ്റ് ചെയ്തു. 2.6 ലക്ഷം പേരാണ് മലാലയുടെ ട്വീറ്റിന് ലൈക്ക് ചെയ്തത്. 32,000 പേര്‍ റീട്വീറ്റ് ചെയ്തു. നിരവധി പേര്‍ ട്വിറ്ററില്‍ മലാലക്ക് അഭിനന്ദനങ്ങളുമായി രംഗത്തെത്തി.2012ലാണ് പാക്കിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവര്‍ത്തിച്ച മലാലക്ക് ഭീകരാവാദികളില്‍ നിന്ന് വെടിയേല്‍ക്കുന്നത്. ഗുരുതരമായി പരിക്കേറ്റ മലാല ജീവിതത്തിലേക്ക് തിരിച്ചുവന്നു. പിന്നീട് മലാലയും കുടുംബവും ലണ്ടനിലേക്ക് താമസം മാറി