കൊച്ചി- അങ്കമാലിയില്‍ 54 ദിവസം പ്രായമുള്ള നവജാത ശിശുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛന് അറസ്റ്റില്‍. ആന്തരിക രക്തസ്രാവം ഉണ്ടായ കുട്ടി വെന്റിലേറ്ററിലാണ്. അങ്കമാലി സ്വദേശി ഷൈജു തോമസിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെ കരഞ്ഞ കുഞ്ഞിനെ ഇയാള്‍ വായുവില്‍ ഉയര്‍ത്തി വീശിയെന്നാണ് വിവരം. ബോധം നഷ്ടമായ കുഞ്ഞിനെ കട്ടിലില്‍ എറിയുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഗുരുതരമായ പരിക്കാണ് കുഞ്ഞിന് ഉണ്ടായിട്ടുള്ളത്. ആന്തരിക രക്തസ്രാവം ഉണ്ട്. തലക്കടിച്ചും കട്ടിലിലേക്ക് വലിച്ചെറിഞ്ഞുമാണ് ഷൈജു കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.സംശയരോഗത്തിന് പുറമെ പെണ്‍കുഞ്ഞ് ജനിച്ചതിലുള്ള നിരാശയുമാണ് ക്രൂര കൃത്യത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. വാടക വീടിന്റെ കിടപ്പ് മുറിയില്‍ വച്ചാണ് പ്രതി കുഞ്ഞിനോട് ക്രൂര കൃത്യം നടത്തിയത്. ഭാര്യയുടെ കയ്യില്‍ നിന്ന് കുഞ്ഞിനെ പിടിച്ച് വാങ്ങി കൈകൊണ്ട് രണ്ട് തവണ തലക്കടിച്ച ഷൈജു പിന്നീട് കട്ടിലിലേക്ക് വലിച്ചെറിയുകയായിരുന്നു.