പെരിന്തൽമണ്ണ സ്വദേശി ജിദ്ദയില്‍ നിര്യാതനായി

ജിദ്ദ- ബാബ് മക്കയിൽ സ്റ്റുഡിയോയിൽ ജോലിചെയ്തിരുന്ന പെരിന്തൽമണ്ണ കക്കൂത്ത് സ്വദേശി പാറോതൊടി മുഹമ്മദ് മകൻ അബ്ദുൽ ശുകൂർ (37) നിര്യാതനായി.  താമസസ്ഥലത്തായിരുന്നു മരണം. മൃതദേഹം മഹജർ കിംഗ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിലാണ്. അനന്തരനടപടികള്‍ക്ക് സഹായവുമായി   കെഎംസിസി വെൽഫെയർ വിങ്ങ് രംഗത്തുണ്ട്.

Latest News