വിശാഖപട്ടണം- ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മരണം താങ്ങാനാകാതെ 21കാരിയായ അധ്യാപിക ആത്മഹത്യ ചെയ്തു. ദുരൂഹമരണമായി പോലിസ് റിപ്പോര്‍ട്ട് തയ്യാറാക്കിയ കേസില്‍ യുവതിയെ സംബന്ധിച്ച അന്വേഷണത്തിലാണ് അവര്‍ സുശാന്ത് ഫാനായിരുന്നുവെന്നും സോഷ്യല്‍മീഡിയയില്‍ താരത്തെ ഫോളോ ചെയ്തിരുന്നുവെന്നും വ്യക്തമായി.
സുശാന്തിന്റെ മരണത്തില്‍ വലിയ മാനസിക വിഷമത്തിലായിരുന്നുവെന്നും പോലിസ് പറയുന്നു. ആറ് മാസം മുമ്പാണ് ബിഹാര്‍ സ്വദേശികളായ സുമനും കുടുംബവും വിശാഖപട്ടണത്തില്‍ എത്തുന്നത്. സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം താമസസ്ഥലത്തെ സീലിങ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. അതേസമയം സുമന്‍കുമാരി ആറ് മാസമായി വിഷാദരോഗിയായിരുന്നുവെന്ന് കുടുംബം അറിയിച്ചു.