ജക്കാര്‍ത്ത- ഭര്‍ത്താവിന് ആദ്യഭാര്യയിലുണ്ടായ മകളോടുള്ള സ്‌നേഹത്തില്‍ പക തോന്നി നാലുവയസുകാരിയെ രണ്ടാനമ്മ കുത്തിക്കൊലപ്പെടുത്തി. ഇന്തോനേഷ്യയിലെ സുലാവെയിലാണ് സംഭവം. സാനിമയെന്ന 27കാരിയാണ് മുഷിയാരയെന്ന കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയത്.
ആദ്യബന്ധത്തിലുണ്ടായ മകള്‍ മുഷിയാരയും നിലവിലെ ഭര്‍ത്താവിലുണ്ടായ കുട്ടിയുമൊപ്പമാണ് സാനിമയുടെ താമസം. തന്റെ കുട്ടിയേക്കാള്‍ മുഷിയാരയോടുള്ള ഭര്‍ത്താവിന്റെ സ്‌നേഹത്തില്‍ പകതോന്നിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
പെണ്‍കുട്ടിയുടെ നെഞ്ചില്‍ പേന കൊണഅടാണ് കുത്തിയത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ യുവത ശ്രമിച്ചെങ്കിലും ഉടന്‍ മരിക്കുകയായിരുന്നു. കുറ്റകൃത്യം തെളിയിക്കാനായാല്‍ യുവതിക്ക് പതിനഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നാണ് വിവരം.