തിരുവനന്തപുരം- സംസ്ഥാനത്ത് ഒരു ഓട്ടോറിക്ഷാ ഡ്രൈവർക്കും ഭാര്യയ്ക്കും കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ ഇവര്‍ക്ക് എവിടെ നിന്നാണ് രോഗബാധ ഉണ്ടായതെന്ന് വ്യക്തമല്ല. ഇതോടെ വലിയ ആശങ്കയാണ് ഉണ്ടായിരിക്കുന്നത്. സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. ജില്ലയില്‍ ഇന്ന് എട്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ട്. ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുതിയ ഡിസിപിയെ നിയമിച്ചു. ഡോക്ടര്‍ കൂടിയായ ഐപിഎസ് ഓഫീസര്‍ ദിവ്യ ഗോപിനാഥിനെയാണ് ഡിസിപിയായി നിയമിച്ചത്. കോവിഡ് രോഗബാധയുടെ പ്രതിരോധ ചുമതലയും ഡിസിപിക്ക് നല്കി.