Sorry, you need to enable JavaScript to visit this website.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിന് മിന്നുന്ന വിജയം; ആന്ധ്ര വൈഎസ്ആര്‍ കോണ്‍ഗ്രസിനൊപ്പം

ന്യൂദല്‍ഹി- രാജസ്ഥാനില്‍ ബിജെപിയുടെ കുതിരക്കച്ചവടത്തിന് ചുട്ടമറുപടി നല്‍കി കോണ്‍ഗ്രസിന്റെ വിജയത്തിളക്കം. മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ രണ്ടെണ്ണവും നേടിയാണ് കോണ്‍ഗ്രസ് ബിജെപിക്ക് മറുപടി നല്‍കിയത്. അതേസമയം മധ്യപ്രദേശില്‍ ഭരണകക്ഷിയായ ബിജെപി രണ്ടെണ്ണവും കോണ്‍ഗ്രസ് ഒരു സീറ്റും നേടി. രാജസ്ഥാനില്‍ നിന്ന് കോണ്‍ഗ്രസിന് വേണ്ടി കെ.സി വേണുഗോപാലും നീരജ് ദംഗെയും ബിജെപിയുടെ രാജേന്ദ്ര ഗലോട്ടും ക്രോസിങ് വോട്ടില്ലാതെ തന്നെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

മധ്യപ്രദേശില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച ജ്യോതിരാദിത്യ സിന്ധ്യ,സുമേര്‍ സിങ് സോളങ്കിയും  തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ദിഗ് വിജയ്‌സിങ് വിജയിച്ചു.ആന്ധ്രപ്രദേശില്‍ നാല് സീറ്റിലും വിജയിച്ചാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് മുന്നേറിയത്.

പില്ലി സുഭാഷ് ചന്ദ്ര ബോസ്, മോപിദേവി വെങ്കട രമണ,അല്ല അയോധ്യാരാമി റെഡ്ഡി,പരിമള്‍ നേത്വാനി എന്നിവരാണ് പാര്‍ട്ടിക്ക് വേണ്ടി മത്സരിച്ചത്.അതേസമയം നാല് എംഎല്‍എമാരുടെ വോട്ടുകള്‍ അയോഗ്യത കല്‍പ്പിച്ചിട്ടുണ്ട്. മൂന്ന് ടിഡിപി എംഎല്‍എമാര്‍ വോട്ട് അസാധുവാക്കുകയും ചെയ്തു.
 

Latest News