ശ്രീനഗര്‍- ഇന്ത്യ -ചൈന സംഘര്‍ഷത്തില്‍ റഷ്യ സ്വീകരിച്ച നിലപാട് ചൈനയെ വെട്ടിലാക്കുന്നു.അമേരിക്ക ഇന്ത്യക്ക് അനുകൂലമാണ് എന്നത് കൊണ്ട് മാത്രം ഇടപെടാതിരിക്കില്ലന്നാണ് ചൈനക്ക് റഷ്യ നല്‍കിയിരിക്കുന്ന സന്ദേശം.റഷ്യയുടെ ഈ ഇടപെടല്‍ മൂലമാണ് പിടികൂടിയ ഇന്ത്യന്‍ സൈനികരെ വിട്ടു നല്‍കാന്‍ ചൈനയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. ഒരു ലഫ്.കേണലും മൂന്ന് മേജര്‍മാരുമടക്കം 10 സൈനികരെ ഗല്‍വാനില്‍ നിന്നും ചൈന പിടികൂടിയതായാണ് റിപ്പോര്‍ട്ട്. ഇവരെയാണിപ്പോള്‍ നിരുപാധികം വിട്ടു നല്‍കിയിരിക്കുന്നത്.സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് 20 ഇന്ത്യന്‍ സൈനികരാണ്.76 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.ചൈനീസ് ഭാഗത്തെ നഷ്ടം ഇതിലും ഇരട്ടിയാണ്. എത്ര സൈനികര്‍ കൊല്ലപ്പെട്ടന്ന് പറയാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് ആ രാജ്യം. കൂടുതല്‍ നാശം തങ്ങളുടെ ഭാഗത്ത് നിന്നാണ് എന്ന് ലോകം അറിയാന്‍ ചൈന ആഗ്രഹിക്കുന്നില്ല. 35നും 50 നും ഇടയില്‍ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായാണ് റഷ്യയുടെ വിലയിരുത്തല്‍. ചൈനയുടെ ഭാഗത്ത് മരണസംഖ്യ 100 കടന്നാലും അത്ഭുതപ്പെടേണ്ടതില്ലന്നാണ് റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗം കരുതുന്നത്. സംഘര്‍ഷം നടന്ന പ്രദേശത്തിന്റെ ഘടനയും കാലാവസ്ഥയും ഇന്ത്യന്‍ സൈന്യത്തിന് അനുകൂലമാണെന്നും റഷ്യന്‍ ഏജന്‍സികള്‍ വിലയിരുത്തുന്നുണ്ട്.