ലഡാക്ക്- മൂന്ന് തവണ സൈനികതല ചര്‍ച്ചകള്‍ക്കൊടുവില്‍ ചൈന പത്ത് ഇന്ത്യന്‍ സൈനികരെ വിട്ടയച്ചു. ഉന്നതല മിലിട്ടറി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് നടപടി. ജൂണ്‍ 15ന് ഗാല്‍വന്‍ താഴ്‌വരയില്‍ നടന്ന ഏറ്റുമുട്ടലിനിടെ കസ്റ്റഡിയിലെടുത്ത സൈനികരെയാണ് വിട്ടയച്ചത്. പത്ത് പേരുടെയും വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
രണ്ട് ഉന്നത ഉദ്യോഗസ്ഥരും ഇവരില്‍ ഉള്‍പ്പെട്ടിരുന്നുവെന്നാണ് വിവരം. ഗാല്‍വനില്‍ നടന്ന സംഘര്‍ഷത്തില്‍ ഇരുപത് ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. സൈനികരുടെ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ കാരണം ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കെ തന്നെ ചര്‍ച്ചകള്‍ കാര്യമായി തന്നെ നടത്തിയിരുന്നു.
ചൊവ്വാഴ്ചയും വ്യാഴാഴ്ചയും ഗാല്‍വേ വാലിയിലെ പട്രോള്‍ പോയിന്റ് 14 ന് സമീപം പ്രധാന സൈനികരുടെ നേതൃത്വത്തില്‍ ഇന്ത്യന്‍, ചൈനീസ് പ്രതിനിധികള്‍ തമ്മില്‍ നടന്ന മൂന്ന് ഘട്ട ചര്‍ച്ചകളിലാണ് സൈനികരുടെ മോചനം സാധ്യമായത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് സൈനികരെ വിട്ടയച്ചത് .ഇവര്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്നാണ് വിവരം.