ജയ്പൂര്‍-രാജസ്ഥാനില്‍ കോട്ട ജില്ലയില്‍ കുടുംബങ്ങള്‍ വെന്റിലേറ്റര്‍ ഓഫാക്കിയതിനെ തുടര്‍ന്ന് കോവിഡ് രോഗി മരിച്ചു. ചൂട് കുറക്കാനായി വെന്റിലേറ്റര്‍ ഓഫാക്കി എസി ഓണ്‍ ചെയ്തതിനെ തുടര്‍ന്നാണ് രോഗി മരിച്ചത്.മഹാറാവു ഭീംസിങ് ഹോസ്പിറ്റലിലാണ് സംഭവം. ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിയെ കാണാന്‍ കുടുംബാംഗങ്ങള്‍ എത്തിയിരുന്നു. അവര്‍ വെന്റിലേറ്ററിന്റെ പ്ലഗ് ഊരിയ ശേഷം എസിയുടെ സ്വിച്ച് ഓണ്‍ ചെയ്തു.
വെന്റിലേറ്റര്‍ ബാറ്ററിയില്‍ അല്‍പ്പനേരം പ്രവര്‍ത്തിച്ചുവെങ്കിലും പിന്നീട് തകരാറിലാവുകയും രോഗി ഗുരുതരാവസ്ഥയിലാകുകയും ചെയ്തു. രോഗിയെ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ കിണഞ്ഞുപരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
രോഗി മരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയിലുണ്ടായിരുന്ന ഡോക്ടറെ ആക്രമിച്ചു.ഇതിനെതിരെ ഡോ.വരുണ്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. സംഭവം അന്വേഷിക്കാന്‍ ഉന്നതല സമിതിയെ ആശുപത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്.