ന്യൂദല്‍ഹി- കോവിഡ് പരിശോധനക്കുള്ള നിരക്ക് നിശ്ചയിക്കുന്ന പ്രശ്‌നം കേന്ദ്ര സര്‍ക്കാരിന് വിട്ട് സുപ്രീം കോടതി. എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് ടെസ്റ്റ് ഏകീകരിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.രോഗികള്‍ക്ക് മതിയായ ചികിത്സ ഉറപ്പുവരുത്തുന്നതിന് ആശുപത്രികളില്‍ സി.സി.ടി.വി സ്ഥാപിക്കാന്‍ നിര്‍ദേശിക്കേണ്ടിവരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
കോവിഡ് രോഗികള്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാനങ്ങള്‍ വിദഗ്ധനരുടെ സമിതി രൂപീകരിക്കണമെന്നും ആശുപത്രികളില്‍ പരിശോധന നടത്തണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.