തിരുവനന്തപുരം- അംഗനവാടി ടീച്ചര്‍മാരെ അപമാനിച്ച് നടത്തിയ പരാമര്‍ശത്തില്‍ നടന്‍ ശ്രീനിനാസനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു.
ശ്രീനിവാസന്റെ പരാമര്‍ശം അപക്വവും അപലപനീയവുമാണെന്നും പരാമര്‍ശം പിന്‍വലിക്കണമെന്നും വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു.
മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ അംഗവനാടി അധ്യാപകര്‍ യോഗ്യതയില്ലാത്തവരാണെന്നായിരുന്നു നടന്‍ ശ്രീനിവാസന്റെ വിവാദ പരാമർശം. ജപ്പാനില്‍ സൈക്കോളജിയും സൈക്യാട്രിയും കഴിഞ്ഞ അധ്യാപകരാണ് പ്ലേ സ്‌കൂളിലും കിന്റര്‍ ഗാര്‍ഡനിലും പഠിപ്പിക്കുന്നത്. എന്നാല്‍ ഇവിടെ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണ് കുട്ടികളെ പഠിപ്പിക്കുന്നത്, അപ്പോള്‍ അവരുടെ നിലവാരം മാത്രമേ കുട്ടികള്‍ക്ക് ഉണ്ടാവു എന്നായിരുന്നു ശ്രീനിവാസന്റെ പ്രസ്താവന. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അംഗനവാടി ടീച്ചര്‍മാര്‍ക്കെതിരെ ശ്രീനിവാസന്‍ മോശം പരാമര്‍ശം നടത്തിയത്.