ന്യൂദല്‍ഹി-ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ചുചേര്‍ക്കുന്ന യോഗത്തില്‍ ആംആദ്മി പാര്‍ട്ടിക്കും ആര്‍ജെഡിക്കും ക്ഷണമില്ല. രാജ്യത്തെ പതിനഞ്ച് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളാണ് ഇന്ന് വൈകീട്ട് നടക്കുന്ന സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്നത്. സോണിയാ ഗാന്ധി,മമത ബാനര്‍ജി,നിതീഷ്‌കുമാര്‍ തുടങ്ങിയ പ്രമുഖര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
എന്നാല്‍ ആംആദ്മി പാര്‍ട്ടി,ആര്‍ജെഡി നേതൃത്വത്തില്‍ ആരെയും യോഗത്തില്‍ വിളിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. രാജ്യതലസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയെ പ്രധാന വിഷയം ചര്‍ച്ച ചെയ്യുന്ന യോഗത്തിലേക്ക് വിളിക്കാത്തത് എന്തുകൊണ്ടാണെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് സജ്ജയ് സിങ് ചോദിച്ചു. പ്രധാനമന്ത്രിയുടെ സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുക്കാനുള്ള മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ജെഡി നേതാവ് തേജസ്വി യാദവും രംഗത്തെത്തിയിട്ടുണ്ട്.