ന്യൂദല്‍ഹി- ഏഴു സംസ്ഥാനങ്ങളിൽ രാജ്യസഭ സീറ്റുകളിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ് നടക്കും. 24 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് കടുത്ത മത്സരത്തിനു സാധ്യത.
മെയ് 26ന് നടത്തേണ്ടിയിരുന്ന രാജ്യസഭ തെരഞ്ഞെടുപ്പ് കോവിഡ് പശ്ചാതലത്തിൽ നീട്ടി വെച്ചതായിരുന്നു. ഗുജറാത്തിൽ നാല് സീറ്റിലേക്കും രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ മൂന്ന് വീതം സീറ്റുകളിലേക്കും ജാർഖണ്ഡിൽ രണ്ട് സീറ്റിലേക്കും മിസോറം, മണിപ്പൂർ സംസ്ഥാനങ്ങളിൽ ഓരോ സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്.
രാജസ്ഥാനില്‍ മൂന്ന് സീറ്റുകളിൽ നാല് സ്ഥാനാർഥികളുണ്ട്. കെ.സി. വേണുഗോപാല്‍ സ്ഥാനാർഥിയാണ്.