വാഷിംഗ്ടണ്‍- താലിബാനു നല്‍കിയ ഉറപ്പു പ്രകാരം അഫ്ഗാനിസ്ഥാനിലെ യു.എസ് സൈനികരെ 8600 ആയി ചുരുക്കിയതായി മേഖലയിലെ യു.എസ് കമാന്‍ഡര്‍ വെളിപ്പെടുത്തി. ആസ്‌പെന്‍ ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പാനല്‍ ചര്‍ച്ചയില്‍ യു.എസ് ജനറല്‍ കമാന്‍ഡ് ജനറല്‍ കെന്നെത്ത് മക്കന്‍സിയാണ് ഇക്കാര്യം പറഞ്ഞത്.
താലിബാനുമായുള്ള കരാറില്‍ തങ്ങളുടെ ഭാഗം പൂര്‍ത്തീകരിച്ചുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. 135 ദിവസത്തിനകം സൈനികരുടെ എണ്ണം 8600 ലേക്ക് ചുരുക്കുമെന്നാണ് സമ്മതിച്ചിരുന്നതെന്നും അത് ഇപ്പോള്‍ യാഥാര്‍ഥ്യമായെന്നും മക്കന്‍സി വ്യക്തമാക്കി.
കഴിഞ്ഞ ഫെബ്രുവരിയിലാണ് താലിബാനുമായി അമേരിക്ക ധാരണയിലെത്തിയത്. ജൂലൈ പകുതിയോടെ അഫ്ഗാനിസ്ഥാനിലെ തങ്ങളുടെ സൈനികരുടെ എണ്ണം 8600 ആക്കുമെന്നാണ് കരാറില്‍ പറയുന്നത്. ജൂലൈ പകുതി ആകുന്നതിനുമുമ്പ് തന്നെ അമേരിക്ക സൈനികരെ പിന്‍വലിച്ചിരിക്കയാണ്.