Sorry, you need to enable JavaScript to visit this website.

ഗൽവാൻ നദിയിലെ ഒഴുക്ക് തടയാൻ ചൈന ശ്രമിച്ചതിന്റെ തെളിവുകൾ പുറത്ത്

ന്യൂദൽഹി- ലഡാക്കിലെ ഗൽവാൻ നദിയിലെ ഒഴുക്ക് തടയാൻ ചൈന ആസൂത്രിത നീക്കം നടത്തി എന്നതിന്റെ തെളിവുകൾ പുറത്തുവന്നു. വടക്കുകിഴക്കൻ ലഡാക്ക് അതിർത്തിയിലെ നദിയുടെ ഒഴുക്ക് തടയാൻ ബുൾഡോസറുകൾ ഉപയോഗിച്ച് ചൈന ശ്രമിച്ചതിന്റെ സാറ്റലൈറ്റ് ചിത്രങ്ങളാണ് പുറത്തുവന്നത്. ഗൽവാൻ മേഖലയിലാണ് കഴിഞ്ഞ ദിവസം ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷമുണ്ടായത്. അതിർത്തി നിയന്ത്രണ രേഖയിൽ ചൈന ആസൂത്രിതമായി സംഘർഷമുണ്ടാക്കിയതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്.

 

Latest News