Sorry, you need to enable JavaScript to visit this website.

പ്രവാസികൾക്ക് കോവിഡ് സർട്ടിഫിക്കറ്റ്; യൂത്ത് ലീഗ് മാർച്ചിൽ സംഘർഷം

തിരുവനന്തപുരം- പ്രവാസികൾക്ക് കോവിഡ് പരിശോധന നിർബന്ധമാക്കിയതിനെതിരെ യൂത്ത് ലീഗ് നടത്തിയ ക്ലിഫ് ഹൗസ് മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മറ്റ് ജില്ലകളിലും യൂത്ത് ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു.

https://www.malayalamnewsdaily.com/sites/default/files/2020/06/18/youthleague.jpg
കോഴിക്കോട് റോഡ് ഉപരോധിച്ചു. മലപ്പുറം സിവിൽ സ്‌റ്റേഷനിലേക്ക് നടത്തിയ മാർച്ച് പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് കലക്ടറേറ്റിന് മുന്നിലായിരുന്നു ബി.ജെ.പിയുടെ സത്യഗ്രഹ സമരം. കേന്ദ്ര,സംസ്ഥാന സർക്കാരുകൾ പ്രവാസികളോട് കാട്ടുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട്ടെ നോർക്കാ ഓഫീസിന് മുന്നിൽ എസ്‌കെഎസ്എസ്എഫും പ്രതിഷേധ സമരം സംഘടിപ്പിച്ചു.

 

Latest News