പട്‌ന- ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ രക്തസാക്ഷിത്വം വരിച്ചുവെന്ന് അധികൃതര്‍ അറിയിച്ച ജവാന്‍ താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് ബന്ധുക്കളെ അറിയിച്ചു. ഭാര്യ മേനകാറായ്ക്കാണ് സൈനികനായ സുനില്‍ റായുടെ ഫോണ്‍ കോള്‍ വന്നത്. സുനില്‍ മരിച്ചുവെന്നാണ് സൈനിക അധികൃതര്‍ കുടുംബത്തെ അറിയിച്ചിരുന്നത്.എന്നാല്‍ മണിക്കൂറുകള്‍ക്കൊടുവില്‍ സുനില്‍ റായ് തന്നെ ഭാര്യയുടെ മൊബൈലിലേക്ക് നേരിട്ട് വിളിക്കുകയായിരുന്നു.
ആദ്യം അവര്‍ക്ക് വിശ്വസിക്കാനായില്ലെങ്കിലും പിന്നീട് ദുഖം സന്തോഷത്തിന് വഴിമാറി. പേരുകളിലെ സാമ്യമായിരുന്നു അധികൃതരുടെ ഈ പിഴവിന് കാരണം. ബീഹാര്‍ റെജിമെന്റില്‍ നിന്ന് ലഡാക്കില്‍ സൈനിക സേവനം അനുഷ്ഠിക്കുന്ന രണ്ട് ജവാന്‍മാരുടെയും പേര് സുനില്‍കുമാര്‍ എന്നാണ്.
സരണ്‍ സ്വദേശിയാണ് കൊല്ലപ്പെട്ടതെന്ന് കരുതിയാണ് അധികൃതര്‍ കുടുംബത്തെ അറിയിച്ചത്. എന്നാല്‍ പട്‌നയിലെ ബിഹാത സ്വദേശിയായിരുന്നു കൊല്ലപ്പെട്ടത്. ഓണ്‍ലൈനില്‍ തന്റെ രക്തസാക്ഷിത്വ വാര്‍ത്ത കണ്ടതിനെ തുടര്‍ന്നാണ് സുനില്‍ റായ് വീട്ടിലേക്ക് വിളിച്ച് സത്യാവസ്ഥ പറഞ്ഞത്.